തൃശൂർ: പാറമേക്കാവ് വിദ്യാമന്ദിറിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാൻ സന്ദേശവുമായി വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പൗരപ്രമുഖരും പങ്കെടുക്കുന്ന മാരത്തൻ പിവിഎം റണ്‍ ആറിനു തൃശൂരിൽ നടക്കും. സേ നോ ടു ഡ്രഗ്സ്- ചൂസ് ലൈഫ് സന്ദേശമുയർത്തി രാവിലെ ആറിനു വികഐൻ മേനോൻ ഇൻഡോർ സ്റ്റേഡിയം പരിസരത്തുനിന്ന് ആരംഭിക്കുന്ന മാരത്തണ്‍ നഗരംചുറ്റി സ്റ്റേഡിയത്തിൽതന്നെ സമാപിക്കും. ചാണ്ടി ഉമ്മൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും. ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് തുടങ്ങിയവർ പങ്കെടുക്കും. സമാപനച്ചടങ്ങിൽ മേയർ ഡോ. നിജി ജസ്റ്റിൻ, രാജൻ ജെ.പല്ലൻ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. എം. ബാലഗോപാൽ, വിദ്യാമന്ദിർ പ്രിൻസിപ്പൽ സിന്ധു രാജേ ഷ്, വൈസ് പ്രിൻസിപ്പൽ ബിന്ദു പ്രസാദ്, അധ്യാപകൻ ഷൈൻ എന്നിവർ പങ്കെടുത്തു.